ന്യൂഡല്‍ഹി: ജിഗ്നേഷ് മേവാനി ഉടന്‍ കോണ്‍ഗ്രസില്‍ ചേരില്ല. അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാകും അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുക. മേവാനി ഇപ്പോള്‍ ഗുജറാത്തില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എയാണ്. എം.എല്‍.എ. സ്ഥാനം നഷ്ടപ്പെടാതിരിക്കാനാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രവേശം വൈകിക്കുന്നത്. ഗുജറാത്തില്‍ ദളിത് വോട്ടുകള്‍ ആകര്‍ഷിക്കുകയാണു മേവാനിയുടെ ദൗത്യം. പത്രപ്രവര്‍ത്തകനും അഭിഭാഷകനുമായിരുന്നു അദ്ദേഹം.
എംഎല്‍എ സ്ഥാനം: ജിഗ്നേഷ് മേവാനി കോണ്‍ഗ്രസില്‍ ഔദ്യോഗികമായി എത്താന്‍ അടുത്ത വര്‍ഷമാവും
