മുന്‍ യു.എസ്. പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചയാളെ വിട്ടയക്കുന്നു

വാഷിങ്ടണ്‍: യു.എസ്. മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ വധിക്കാന്‍ ശ്രമിച്ച ജോണ്‍ ഹിന്‍ക്ലേയെ അടുത്ത ജൂണില്‍ നിരുപാധികം മോചിപ്പിക്കാന്‍ തീരുമാനം. 1981 മാര്‍ച്ച് 30 നാണു ഹിന്‍ക്ലേ വാഷിങ്ടണിലെ ഹോട്ടലിനു മുന്നില്‍വച്ച് റീഗനെയും മറ്റു മൂന്നുപേരെയും വെടിവച്ചത്. മാനസികാസ്വാസ്ഥ്യമുണ്ടെന്നു കണ്ടെത്തിയതിനാല്‍ ജോണ്‍ ഹിന്‍ക്ലേയെ കുറ്റക്കാരനെന്നു വിധിച്ചിരുന്നില്ല. എന്നാല്‍, അന്നു തന്നെ വാഷിങ്ടണിലെ മാനസികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2016 ല്‍ ഇവിടെനിന്ന് ഉപാധികളോടെ വിട്ടയച്ചിരുന്നു. വെര്‍ജീനിയയിലെ വില്ല്യംസ്ബര്‍ഗിലുള്ള താമസസ്ഥലത്തുനിന്ന് 80 കിലോമീറ്ററില്‍ അധികം യാത്രചെയ്യരുത്, നിലവിലുള്ളതും മുന്‍പുള്ളതുമായ യു.എസ്. പ്രസിഡന്റ്, െവെസ് പ്രസിഡന്റ്, യു.എസ്. കോണ്‍ഗ്രസ് അംഗം തുടങ്ങിയവരുള്ള മേഖലകളില്‍ പോകരുത് തുടങ്ങിയവയായിരുന്നു ഉപാധികള്‍. ഈ ഉപാധികള്‍ നീക്കി നിരുപാധികം വിട്ടയയ്ക്കുന്നതിനാണ് ഫെഡറല്‍ കോടതി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം