കര്‍ഷകപ്രക്ഷോഭം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഢ്: കര്‍ഷകപ്രക്ഷോഭത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി.കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പഞ്ചാബിലെ ജനങ്ങളെ താന്‍ നയിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുമെന്നും അറിയിച്ചു. പഞ്ചാബില്‍നിന്ന് ജനങ്ങളെയും കൂട്ടി ഡല്‍ഹി വരെ സമരം ചെയ്യാന്‍ താന്‍ തയ്യാറാണ്. നമുക്കെല്ലാവര്‍ക്കും വേണ്ട നീതിക്കായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചവരാണ് സമരം ചെയ്യുന്ന കര്‍ഷകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകപ്രക്ഷോഭത്തോട് മുന്‍ മുഖ്യമന്ത്രി അമരീന്ദ്രര്‍ സിങ് മുഖം തിരിച്ചെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ചരണ്‍ജിത്തിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →