പ്രധാനമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങുന്നത് പുരാവസ്തുക്കളുടെ അമൂല്യശേഖരവുമായി

വാഷിംഗ്ടൺ : അമേരിക്ക സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങുന്നത് പുരാവസ്തുക്കളുടെ അപൂർവ ശേഖരവുമായി.പ്രാചീന ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ട 157 പുരാവസ്തുക്കളാണ് മോദി രാജ്യത്തെത്തിക്കുക.

പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പുരാവസ്തുക്കൾ അമേരിക്ക കൈമാറി. അമൂല്യമായ പുരാവസ്തു ശേഖരം ഇന്ത്യക്ക് കൈമാറുന്നതിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

പുരാവസ്തു ശേഖരം ഇന്ത്യക്ക് കൈമാറുന്നതിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു. അമൂല്യങ്ങളായ പുരാവസ്തുക്കളുടെ മോഷണം, അനധികൃത വ്യാപാരം, കടത്ത് ഉൾപ്പെടെയുള്ളകെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ബൈഡനും അറിയിച്ചു.

157 പുരാവസ്തുക്കളുടെ പട്ടികയിൽ പത്താം നൂറ്റാണ്ടിൽ മണൽക്കല്ലിൽ തീർത്ത രേവന്തയുടെ 8.5 സെന്റിമീറ്റർ വരുന്ന പ്രതിമയും, 12 ആം നൂറ്റാണ്ടിലെ അതിമനോഹരമായ നടരാജ വെങ്കല പ്രതിമയും ഉൾപ്പെടുന്നു. കൂടുതൽ ശേഖരങ്ങൾ 11-14 നൂറ്റാണ്ടിലേതാണ്.

ബിസി 2000 കാലഘട്ടത്തിലെയും രണ്ടാം നൂറ്റാണ്ടിലെയും ചെമ്പ്, ടെറാക്കോട്ട ശിൽപങ്ങളും ഇതിൽ ഉൾപ്പെടുന്നു. 45 ശിൽപങ്ങൾ ബിസി കാലഘട്ടത്തിലേതാണ്. 71 ശിൽപങ്ങൾ സാംസ്കാരികവും ബാക്കി ഹിന്ദുയിസം, ബുദ്ധിസം, ജൈനിസം എന്നിവയുമായി ബന്ധപ്പെട്ടതുമാണ്.

ലക്ഷ്മി നാരായണ, ബുദ്ധൻ, വിഷ്ണു, ശിവ പാർവതി, ജൈന തീർത്ഥങ്കരർ, കങ്കാല മൂർത്തി, ബ്രഹ്മി, നന്ദികേശ തുടങ്ങിയവരുടെ പ്രതിമകളാണ് ഏറെയും. കല്ലിലും ടെറാക്കോട്ടയിലും ലോഹങ്ങളിലുമാണ് പ്രതിമകൾ തീർത്തിരിക്കുന്നത്. ബിസി 2000 ത്തിലുള്ള 45 ശിൽപങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.

ഹിന്ദുമതവുമായി ബന്ധപ്പെട്ട ശിൽപ്പങ്ങളാണ് ഏറെയും. ബ്രഹ്മാവ്, രഥം ഓടിക്കുന്ന സൂര്യൻ, വിഷ്ണു, അദ്ദേഹത്തിന്റെ ഭാര്യമാർ, ശിവൻ ദക്ഷിണാമൂർത്തി, നൃത്തം ചെയ്യുന്ന ഗണപതി മുതലായവയാണ് ഇതിൽ പ്രധാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →