നടനും സംവിധായകനുമായ ആർ സുന്ദർ രാജിന്റെ മകനും നവാഗതനുമായ ദീപക് സുന്ദർരാജ് സംവിധാനം ചെയ്തു തപ്സി പന്നു നായികയായി എത്തുന്ന ഹൊറർ കോമഡി ചിത്രമാണ് അനബൽ സേതുപതി . പുതിയ പോസ്റ്റർ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്.
യോഗി ബാബു, രാധിക ശരത് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫാഷൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സപ്തംബർ 17 ന് പ്രേക്ഷകരിലേക്ക്എത്തി.
2019 ൽ പുറത്തിറങ്ങിയ ഗെയിം ഓവറിന് ശേഷം തപ്‌സി പന്നുവിന്റെ തമിഴ് റിലീസ് ചിത്രമാണ് ഇത്. ഡയറക്ട് ഓ ടി ടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സിലൂടെ റിലീസ് ചെയ്ത അത് ഹിന്ദി ചിത്രം ഹസീൻ ദിൽറുബയാണ് തപസിയുടെ അവസാന പ്രദർശന ചിത്രം .