കണ്ണൂർ: തീയതി നീട്ടി

കണ്ണൂർ: ഹവില്‍ദാര്‍ റാങ്ക് വരെയുള്ള വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കായി കേന്ദ്രീയ സൈനിക ബോര്‍ഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാ തീയതി നീട്ടി. ഒന്നാം ക്ലാസ് മുതല്‍ ഒമ്പത്, 11 ക്ലാസുകള്‍ പാസായിട്ടുള്ള കുട്ടികള്‍ക്ക് സപ്തംബര്‍ 30 വരെയും 10, 12 ക്ലാസുകള്‍ പാസായവര്‍ക്ക് ഒക്‌ടോബര്‍ 31 വരെയും ബിരുദധാരികള്‍ക്ക് നവംബര്‍ 30 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്, അസ്സല്‍ രേഖകള്‍ സഹിതം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 27700069.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →