മുല്ലപ്പെരിയാർ കേസ്: പുതിയ നിയമ പോരാട്ടത്തിന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ്. ഗവർണർക്ക് നിവേദനം നൽകി

തിരുവനന്തപുരം: മുല്ലപ്പെരിയാർ കേസിൽ പുതിയ നിയമപോരാട്ടത്തിന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. 1970ലെ കരാർ പുതുക്കലിന് കേരള മന്ത്രിസഭയുടേയോ നിയമസഭയുടേയോ അംഗീകാരമില്ല. അതിനാല്‍ പാട്ടക്കരാറിന് തന്ട്ടനെ ക്കരാറിന് നിയമപ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി നൽകണമെന്നാണ് സേവ്കേരള ബ്രിഗേഡ‍ിന്റെ ആവശ്യം. കേസ് നടത്തിപ്പിൽ കേരളത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ സംബന്ധിച്ച് റിപ്പോർട്ട് തേടണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ നടത്തിയ കേസുകളിലെല്ലാം മറുഭാഗത്ത് തമിഴ്നാട് മാത്രമാണ്.

കേന്ദ്രസർക്കാർ കേസിൽ കക്ഷിയല്ല. മുല്ലപ്പെരിയാർ ഡാം കരാർ ഒപ്പുവച്ചത് തിരുവിതാംകൂറും ബ്രിട്ടിഷ് ഇന്ത്യയുമായാണ്. ബ്രിട്ടീഷ് ഇന്ത്യ എന്നാൽ കേരളവും തമിഴ്നാടും ചേർന്നതാണ്. മലബാർ ബ്രിട്ടീഷ് ഇന്ത്യയിലും, നാഗർകോവിലും കന്യാകുമാരിയും തമിഴ്നാട്ടിലും ആയിരുന്നു. അതായത് തിരുവിതാംകൂറിന്റെ അനന്തരാവകാശികളായിട്ട് കേരളവും തമിഴ്നാടും വരുന്നു.

കേരളവും തമിഴ്നാടും ഒരേ സമയം പാട്ടം കൊടുക്കുന്നവനും പാട്ടം സ്വീകരിക്കുന്നവനും ആകുന്നു. അത്തരമൊരു കരാറിന് നിലനിൽപ്പില്ല. കേരളം സുപ്രീംകോടതിയിൽ ഇതുവരെ നടത്തിയ കേസുകളിൽ ഇക്കാര്യം ഉന്നയിച്ചിട്ടില്ല. 1970 ൽ കേരളവും തമിഴ്നാടും ചേർന്ന് 1886 ലെ കരാർ പുതുക്കി. ഇതിന് കേരള മന്ത്രിസഭയുടേയോ നിയമസഭയുടേയോ അംഗീകാരമില്ല.

ഈ കാര്യങ്ങൾ ഉൾപ്പെടുത്തി കേരളം തോറ്റ കേസുകൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പുതിയ ഹർജി നൽകണമെന്നാണ് ഗവർണർക്ക് നൽകിയ നിവേദനത്തിലെ പ്രധാന ആവശ്യം. മുല്ലപ്പെരിയാറിലെ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നും കാലവർഷക്കാലത്ത് ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജിയെ അനുകൂലിച്ച് സത്യവാങ്ങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ സേവ് കേരള ബ്രിഗേഡ് ആവശ്യപ്പെട്ടു

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →