ചരണ്‍ ജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പഞ്ചാബിന്റെ 16-ാമത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചരണ്‍ ജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

‘പഞ്ചാബിന്റെ പുതിയ മുഖ്യമന്തിയായ ചരണ്‍ ജീത് സിംഗിന് അഭിനന്ദനങ്ങള്‍. പഞ്ചാബിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു’ മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

20/09/21 തിങ്കളാഴ്ചയാണ് പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ചരണ്‍ജീത് സിംഗ് അധികാരമേറ്റെടുത്തത്. പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രിയാണ് ചരണ്‍ ജീത് സിംഗ്. 2015-16 കാലയളവില്‍ പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. നേരത്തെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജി വച്ചതിനെത്തുടര്‍ന്നാണ് ചരണ്‍ ജീത് സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →