വിവാദം തണുപ്പിക്കാൻ മതമേലധ്യക്ഷൻമാരുടെ യോഗം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മതമേലധ്യക്ഷൻമാരുടെ യോഗം 20/09/21 തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. ക്ലീമിസ് തിരുമേനിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. വൈകീട്ട് 3.30 ക്കാണ് യോഗം.

പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈൻ മടവൂർ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എച്. ഷഹീർ മൗലവി, സൂസപാക്യം തിരുമേനി, ധർമ്മരാജ് റസാലം തിരുമേനി, ബർണ്ണബാസ് തിരുമേനി തുടങ്ങിയവർ സാമുദായിക നേതാക്കളുടെ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →