വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും ജില്ലാ കളക്ടര്‍

വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നിന്ന് തന്നെ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആര്‍.ആര്‍.ടി.കളില്‍ അയല്‍ക്കൂട്ട സമിതിയിലെ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. പഞ്ചായത്ത്തല ആര്‍.ആര്‍.ടി.യില്‍ സി.ഡി.എസ്. ചെയര്‍പേര്‍സണ്‍, വൈസസ് ചെയര്‍പേഴ്സണ്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെയും വാര്‍ഡ്തല ആര്‍.ആര്‍ടികളില്‍ എ.ഡി.എസ്. പ്രസിഡന്റ്/സെക്രട്ടറി, അയല്‍ക്കൂട്ട പ്രസിഡന്റ്/സെക്രട്ടറി, സി.ഡി.എസ്.എക്സിക്യൂട്ടീവ് അംഗം എന്നിവരെയും ഉള്‍പ്പെടുത്തും. വാര്‍ഡ്തല ആര്‍.ആര്‍.ടി.കളുടെ ചുമതല ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍/മെമ്പര്‍ക്ക് ആയിരിക്കും. ആര്‍.ആര്‍.ടി.കളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍/ഡി.ഡി.പി/കുടുംബശ്രീ കോര്‍ഡിനേറ്റര്‍ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ വാര്‍ഡ്/പഞ്ചായത്ത്തലത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നിശ്ചിത ഇടവേളകളില്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേരാനും നിര്‍ദ്ദേശിച്ചു.

ടെസ്റ്റിന് വിധേയരാകുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും.

ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് വിധേയരാവുന്ന ആളുകള്‍ ടെസ്റ്റിന് വിധേയമായ ഉടന്‍ തന്നെ ക്വാറന്റൈനില്‍ പോകുന്നത് രോഗ വ്യാപനം തടയുന്നതിന് സഹായമാകുന്നതിനാല്‍ പി.എച്ച്.സികള്‍/പ്രൈവറ്റ് സ്ഥാപനങ്ങള്‍/ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് ടെസ്റ്റിന് വിധേയരാകുന്ന വ്യക്തിയുടെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, പഞ്ചായത്ത്/മുനിസിപ്പാലിറ്റി, വാര്‍ഡ് നമ്പര്‍ വീടിനടുത്തുള്ള ലാന്‍ഡ് മാര്‍ക്ക് എന്നിവ പ്രത്യേകം ശേഖരിക്കും. ഇതിനുളള  ഗൂഗിള്‍ ഫോം ഡി.പി.എസ്.യു തയ്യാറാക്കി കോവിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങള്‍ക്ക് നല്‍കും. ടെസ്റ്റ് ചെയ്യുന്ന കേന്ദ്രങ്ങള്‍ വ്യക്തിയുടെ വിവരങ്ങള്‍ ടെസ്റ്റിന് വിധേയമാവുന്ന സമയത്ത് തന്നെ ഗൂഗിള്‍ ഫോമില്‍ രേഖപ്പെടുത്തണം. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ പഞ്ചായത്ത് കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കി  വിവരം സിഡിഎസ് വഴി എഡിഎസിലേക്കും എഡിഎസ് അയല്‍ക്കൂട്ടങ്ങള്‍ക്കും ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ക്വാറന്റൈന്‍ ലംഘിക്കുന്നവരെ സെന്ററുകളിലേക്ക് മാറ്റും

ആര്‍.ടി.പി.സി.ആര്‍. നടത്തി നെഗറ്റീവ് ഫലം വരുന്നത് വരെ ടെസ്റ്റ് നടത്തിയിട്ടുള്ള ആളുകള്‍ ക്വാറന്റൈനില്‍ തുടരുന്നുണ്ടെന്ന് പോലീസും ബന്ധപ്പെട്ട പഞ്ചായത്തുകളും വാര്‍ഡ്തല ആര്‍.ആര്‍.ടികളും ഉറപ്പ് വരുത്തും. ക്വാറന്റൈന്‍ ലംഘിക്കുന്ന ആളുകളെ ആദ്യ ഘട്ടത്തില്‍ ശക്തമായ താക്കീത് നല്‍കുകയും തുടര്‍ന്നും ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ക്വാറന്റൈന്‍ സെന്ററുകളിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ക്വാറന്റൈന്‍ ലംഘനം നടത്തുന്നവരുടെ പേരും മേല്‍വിലാസവും അതത് ദിവസങ്ങളില്‍ ആര്‍.ആര്‍.ടി.കള്‍ മുഖേന ശേഖരിച്ച് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ പോലീസിനും മെഡിക്കല്‍ ഓഫീസര്‍ക്കും ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ക്കും നല്‍കണം. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →