വയനാട്: മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസ് ചെയ്യുക, കൃത്യമായ ക്വാറന്റൈന്‍ നിരീക്ഷണം ഉറപ്പാക്കുക, തുടങ്ങിയ കോവിഡ് പ്രതിരോധ നടപടികളുടെ അടിസ്ഥാന ശീലങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷവും തുടരണമെന്ന് ഡി.എം.ഒ ഡോ.ആര്‍. രേണുക അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍. നടത്തി നെഗറ്റീവ് ഫലം വരുന്നത് വരെ ടെസ്റ്റ് നടത്തിയിട്ടുള്ള ആളുകള്‍ ക്വാറന്റൈനില്‍ തുടരണം. ഒരിക്കല്‍ പോസിറ്റീവായവര്‍ തുടര്‍ച്ചയായി ടെസ്റ്റ് നടത്തേണ്ടതില്ല. നാല് മാസം വരെ പോസിറ്റീവ് കാണിക്കുന്നതിനുളള സാധ്യതയുണ്ട്. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തിനനുസരിച്ച് ടെസ്റ്റ് നടത്തുന്നതാകും ഉചിതമെന്നും ഡി.എം.ഒ അറിയിച്ചു.