യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊളളയടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

തലശേരി : രാത്രിയില്‍ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വസ്‌ത്രാലയത്തിലെ ജീവക്കാരനെ വഴിയില്‍ തടഞ്ഞ്‌ കൊളളയടിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചൊക്ലി ആണ്ടിപീടികയ്‌ക്കടുത്തുളള കുന്നുമ്മക്കണ്ടി വീട്ടില്‍ നിര്‍ഷാദ്‌, ആഫിക്ക്‌ എന്നിവരെയാണ് പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

തലശേരി പഴയ ബസ്റ്റാന്റിനടുത്തുളള ടെക്‌സ്റ്റൈല്‍ സിന്‍ഡിക്കേറ്റ്‌ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്‌തുവരുന്ന കൊടുവളളി ഇല്ലിക്കുന്നിലെ സുമേഷ്‌(35) ആണ്‌ ആക്രമണത്തിനിരയായത്‌. കഴിഞ്ഞ ദിവസം രാത്രി സുമേഷ്‌ ജോലികഴിഞ്ഞ്‌ ബൈക്കില്‍ ടിസി മുക്കിലേക്ക്‌ പോകുന്ന വഴി റെയില്‍വേ സ്റ്റേഷന്‌ സമീപം നിര്‍ഷാദും ആഫിക്കും ചേര്‍ന്ന്‌ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി സുമേഷിന്റെ കയ്യിലുണ്ടായിരുന്ന 3500 രൂപയും ഫോണും ബലമായി പിടിച്ചെടുക്കുകയായിരുന്നു.

ഓടിപ്പോയ പ്രതികളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ്‌ പോലീസ്‌ പിടികടിയത്‌. ആക്രമണത്തില്‍ പരിക്കേറ്റ സുമേഷിന്‌ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. സംഭവം നടന്ന ഉടനെ സുമേഷ്‌ പോലീസുമായി ബന്ധപ്പെട്ടതോടെയാണ്‌ പ്രതികള്‍ വലയിലായത്‌. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →