ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആദ്യ സൗരദൗത്യവുമായി ചരിത്രം രചിക്കാന്‍ ഇന്ത്യ. പള്‍സറുകള്‍, സൂപ്പര്‍നോവ തുടങ്ങിയവയെക്കുറിച്ചുള്ള പഠനത്തിനു സഹായിക്കുന്ന രാജ്യത്തിന്റെ രാജ്യത്തിന്റെ രണ്ടാമത്തെ ബഹിരാകാശ നിരീക്ഷണ പേടകമായ എക്സ്പോസാറ്റും അടുത്തവര്‍ഷം വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. സോളാര്‍ ദൗത്യമായ ആദിത്യ എല്‍1 പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചും അറിയപ്പെടാത്ത മറ്റു പല കാര്യങ്ങളെക്കുറിച്ചും കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുമെന്നു ഹ്യൂമന്‍ സ്പേസ് ഫ്െളെറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു.ഭൂമിയില്‍നിന്നു 15 ലക്ഷം കിലോമീറ്റര്‍ അകലെ, ഭൂമിക്കും സൂര്യനും ഇടിയിലുള്ള എല്‍1 പോയിന്റിലേക്കാണ് ആദിത്യ എല്‍1 അയയ്ക്കുക. ഇരുഭാഗത്തുനിന്നും ഉപഗ്രഹത്തിനു മേലുള്ള ഗുരുത്വാകര്‍ഷബലം അവിടെ തുല്യമായിരിക്കുകയും ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ നിലനിര്‍ത്തുകയും ചെയ്യും. ബഹിരാകാശത്തെ പാര്‍ക്കിങ് ഏരിയ പോലെയാണിതെന്നും ഗ്രഹണങ്ങളുടെ തടസമില്ലാതെ നിരവധി കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം പദ്ധതിയിട്ടിരുന്ന സൗരദൗത്യം കോവിഡ് മഹാമാരിമൂലം മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ നിര്‍മാണഘട്ടത്തിലുള്ള പുതിയ വിക്ഷേപണവാഹനമായ എസ്.എസ്.എല്‍.വിയിലാകും എക്സ്പോസാറ്റ് വിക്ഷേപിക്കുക.
ആദിത്യ എല്‍1: അടുത്തവര്‍ഷം ചരിത്രദൗത്യത്തിനായി ഇന്ത്യ
