യങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാളഭരണകൂടം പുറത്താക്കിയ ജനകീയനേതാവ് ഒങ് സാന്‍ സ്യൂകിയെ വിവിധ അഴിമതിക്കേസുകളില്‍ വിചാരണ ചെയ്യാന്‍ നീക്കം. പുതുതായി ചുമത്തപ്പെട്ട നാല് അഴിമതിേക്കസുകളില്‍ ഒക്ടോബര്‍ ഒന്നിനു വിചാരണയാരംഭിക്കാനാണു നീക്കമെന്നു സ്യൂകിയുടെ അഭിഭാഷകന്‍ പറഞ്ഞു. തെരഞ്ഞടുപ്പിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, അനധികൃതമായി വാക്കിടോക്കികള്‍ ഇറക്കുമതി ചെയ്തു, രാജ്യദ്രോഹം തുടങ്ങിയവയാണ് അവര്‍െക്കതിരേ നിലവിലുള്ള ചില കേസുകള്‍. ഇതില്‍ ഓരോ കേസും 15 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നിലവിലുള്ള കേസുകളുടെ വിചാരണ രണ്ടുമാസം മാറ്റിവച്ചതിനു പുറമേയാണു പുതിയനീക്കം.സ്യൂകിയെ വീണ്ടും ദശാബ്ദങ്ങളോളം തടവിലിടാവുന്ന കള്ളക്കേസുകളാണു പട്ടാളഭരണകൂടം ചുമത്തിയിരിക്കുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ആരോപിച്ചു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കു വിലക്കുണ്ട്. അനധികൃതമായി സ്വര്‍ണം െകെപ്പറ്റി, ഔദ്യോഗികരഹസ്യനിയമം ലംഘിച്ചു എന്നീ കുറ്റങ്ങളും സ്യൂകിക്കുമേല്‍ പട്ടാളഭരണകൂടം ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം നടന്ന പൊതുതെരെഞ്ഞടുപ്പില്‍ ക്രമക്കേടാരോപിച്ചാണു പട്ടാളം മ്യാന്‍മറില്‍ ഭരണം പിടിച്ചെടുത്തത്. തെരെഞ്ഞടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ പട്ടാളം ഭരണം പിടിച്ചെടുത്തതു മുതല്‍ സ്യൂകി വീട്ടുതടങ്കലിലാണ്.