പെരുമ്പാവൂര്‍: എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് വധഭീഷണിക്കത്ത്. കിറ്റക്‌സ് കമ്പനിക്കെതിരെ ശബ്ദം ഉയര്‍ത്തിയാല്‍ ബോംബിട്ട് തകര്‍ക്കും എന്നായിരുന്നു ഭീഷണി. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഭീഷണിക്കത്ത് ലഭിച്ചിരുന്നു.