പത്തനംതിട്ട: കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയ സംഘം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൈവശ കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടിയുടെ ഭാഗമായ പരിശോധനയ്ക്കായി എത്തിയ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ സംഘം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി കൂടിക്കാഴ്ച നടത്തി. ബംഗളുരുവിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ബി.എന്‍. അഞ്ജന്‍ കുമാറും, പി.എസ്. അരുണുമാണ് ചര്‍ച്ച നടത്തിയത്. റാന്നി, കോന്നി നിയോജകമണ്ഡലങ്ങളിലെ പട്ടയം നല്‍കേണ്ട വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം കളക്ടറേറ്റിലെത്തിയത്.

എഡിഎം അലക്സ് പി തോമസ്, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ പി.ആര്‍. ഷൈന്‍,  തഹസീല്‍ദാര്‍മാരായ കെ. നവീന്‍ ബാബു, എം.ടി. ജയിംസ്, കെ. ഓമനക്കുട്ടന്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →