പത്തനംതിട്ട: ആരോഗ്യമുള്ള നാടിന് ശുചിത്വം അനിവാര്യം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

പത്തനംതിട്ട: ആരോഗ്യമുള്ള നാടിന് ശുചിത്വമുള്ള വീടും പരിസരവും അനിവാര്യമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ ഗ്രാമ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡായ നവകേരള പുരസ്‌കാരം – 2021ന് പത്തനംതിട്ട ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാലിന്യ സംസ്‌കരണത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷമായി മികവോടെ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്ന തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. നാം പലപ്പോഴും നമ്മളിലേക്ക് ചുരുങ്ങി സ്വാര്‍ഥന്‍മാരാകുകയാണ് പതിവ്. സമൂഹത്തിന്റെ പുരോഗതി എന്ന ലക്ഷൃത്തിലേക്ക് നാം സ്വാര്‍ഥന്‍മാരാകണം എന്നതാണ് കാലത്തിന്റെ ആവശ്യകത എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം