2021 സെപ്തംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പനയിൽ സായാഹ്ന ധർണ

കട്ടപ്പന: 2021 സെപ്തംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പനയിൽ സായാഹ്ന ധർണ നടത്തി. എ.ഐ.കെ.എസ്, എഐടിയുസി, ബികെഎംയു എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന ധർണ എഐടിയുസി ജില്ലാ കൗൺസിൽ അംഗം വി.ആർ ശശി ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് വർക്കേഴ്സ് യൂണിൻ മേഖലാ സെക്രട്ടറി കെ.എൻ കുമാരൻ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.

ബികെഎംയു മണ്ഡലം സെക്രട്ടറി രാജൻകുട്ടി മുതുകുളം സ്വാഗതം ആശംസിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ വിപിനചന്ദ്രൻ , കിസാൻസഭ മേഖലാ പ്രസിഡൻറ് ഇ. റഷീദ്, എഐടിയുസി നേതാവ് സജോ മോഹനൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സനീഷ് മോഹനൻ, എഐടിയുസി സ്റ്റേറ്റ് കൗൺസിൽ അംഗം പിവി ജോസ്, സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റി അംഗം കെകെ സുശീലൻ, എൻസി നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →