ബൂസ്റ്റര്‍ ഡോസ് പരിഗണനയിലില്ല: പ്രാധാന്യം രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിനെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയിലില്ലെന്നും രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിലാണ് മുന്‍ഗണനയെന്നും ഐസിഎംആര്‍ വിദഗ്ധര്‍. ലോകമെമ്പാടും കൊവിഡ് വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകളെക്കുറിച്ച് ചര്‍ച്ചകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് നിലപാട് വ്യക്തമാക്കി ഐസിഎംആര്‍ രംഗത്തെത്തിയത്.വാക്സിന്റെ മൂന്നാമത്തെ ഡോസ് വാഗ്ദാനം ചെയ്യുന്നത് രാജ്യത്തെ കുത്തിവയ്പ്പ് പദ്ധതിയില്‍ സര്‍ക്കാരിന്റെ ചര്‍ച്ചകളിലൊന്നുമില്ല. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി സാര്‍വത്രിക കുത്തിവയ്പ്പാണ് വര്‍ഷാവസാനത്തോടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ വാക്സിനേഷനില്‍ വര്‍ധനവുണ്ടായിരുന്നിട്ടും ദൈനംദിന വൈക്സിനേഷന്‍ നിരക്കിന്റെ കാര്യത്തില്‍ പിന്നിലാണ്.സര്‍ക്കാരിന്റെ ശാസ്ത്രീയവും പൊതുജനാരോഗ്യസംരക്ഷണവുമായ ചര്‍ച്ചകളില്‍ ഒരു കേന്ദ്രവിഷയമായി ബൂസ്റ്റര്‍ ഡോസ് പരിഗണിക്കുന്നില്ല. രണ്ട് ഡോസെടുത്ത് പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയെന്നതിലാണ് പ്രധാന മുന്‍ഗണന, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →