രാജ്യത്തെ കൊവിഡ് രോഗികളില്‍ 68 ശതമാനവും കേരളത്തിലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളില്‍ 68 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ആകെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികളില്‍ 68 ശതമാനവും കേരളത്തിലാണ്. ഇപ്പോള്‍ 1.99 ലക്ഷം സജീവ രോഗികളുണ്ട് സംസ്ഥാനത്ത്. മഹാരാഷ്ട്ര, മിസോറം, ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആകെ 10,000 കേസില്‍ താഴെയാണ് ഉള്ളത്. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഖിലേന്ത്യാതലത്തില്‍ കഴിഞ്ഞ 11 ആഴ്ചയായി 3 ശതമാനത്തില്‍ താഴെയാണ്. രാജ്യത്തെ 64 ജില്ലകളില്‍ ഇപ്പോഴും പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിനു മുകളിലാണ്. ഈ ജില്ലകളില്‍ വേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷന്‍, നിരീക്ഷണം, മാസ്‌ക് ധരിക്കല്‍ തുടങ്ങി നിയന്ത്രണങ്ങള്‍ പാലിക്കണം- അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →