പാലക്കാട്: അശ്വമേധം’ നാലാംഘട്ടം: രോഗ ബാധിതര്‍ക്ക് ചികിത്സ തുടങ്ങി

പാലക്കാട്: ‘അശ്വമേധം’ നാലാംഘട്ടം ആക്ടീവ് കേസ് ഡിറ്റക്ഷന്‍ ആന്റ് റെഗുലര്‍ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ രണ്ടു മാസത്തിനിടയില്‍ 20 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സ തുടങ്ങിയതായി ജില്ലാ ലെപ്രസി ഓഫീസര്‍ അറിയിച്ചു. 2021 ജൂലൈ 15 നാണ് നാലാം ഘട്ടം ആരംഭിച്ചത്. പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളിലെത്തി ബോധവല്‍ക്കരണം നടത്തി ദേഹപരിശോധന നടത്തിയാണ് രോഗികളെ കണ്ടെത്തുന്നത്. രോഗലക്ഷണം ഉള്ളവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയശേഷം ചികിത്സ നല്‍കും. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും സൗജന്യ ചികിത്സ ലഭ്യമാണെന്ന് ജില്ലാ ലെപ്രസി ഓഫീസര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം