ബ്യൂറോക്രസി ഡെമോക്രസിയെ കയറി ഭരിക്കേണ്ടെന്ന്‌ ബിജെപി വക്താവ്‌ സന്ദീപ്‌ ജി വാര്യര്‍

തൃശൂര്‍ : സുരേഷ്‌ഗോപി എംപി പോലീസ്‌ ഉദ്യോഗസ്ഥനെക്കൊണ്ട്‌ സല്യൂട്ട്‌ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ്‌ സന്ദീപ്‌ ജി വാര്യര്‍ .ഫേസ്‌ ബുക്കിലൂടെയാണ്‌ അദ്ദേഹം പ്രതികരിച്ചത്‌. ഇന്ത്യ ജനാധിപത്യ രാജ്യമാണ്‌ ബ്യൂറോക്രസി ഡെമോക്രസിയെ കയറി ഭരിക്കേണ്ട. സല്യൂട്ട്‌ എന്നാല്‍ മറ്റൊരാളുടെ മുന്നില്‍ താന്‍ ചെറുതാണെന്ന്‌ കാണിക്കലല്ല. അതൊരു ബഹുമാന സൂചകമാണ്‌.സന്ദീപ്‌ തന്റെ ഫെയ്‌സ്‌ബു്‌ക്ക്‌ പോസ്‌റ്റില്‍ പറയുന്നു.

ഒരു പാര്‍ലമെന്റ് അംഗത്തെ ബഹുമാനിക്കാന്‍ കേരള പോലീസിന്റെ സര്‍ക്കുലറില്‍ നിര്‍ദ്ദേശമില്ലെങ്കില്‍ അതെടുത്ത തോട്ടില്‍ കഴയണം .യഥാര്‍ത്ഥ സുരേഷ്‌ഗോപി താനാണെന്ന്‌ കേരള പോലീസിനെ പഠിപ്പിച്ച സുരേഷ്‌ ഗോപി എംപിക്ക്‌ അഭിവാദ്യങ്ങള്‍.സന്ദീപ്‌ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →