വാഷിങ്ടണ്‍: കോവിഡ് വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം തടയാന്‍ ആറടി സാമൂഹിക അകലം മതിയാകില്ലെന്നു പഠനം. അടച്ചിട്ട മുറികളിലെ വൈറസ് വ്യാപനം, സംസാരിക്കുമ്പോഴുണ്ടാകുന്ന വൈറസ് വ്യാപനം, സാമൂഹിക അകലം ഉള്‍പ്പെടെയുള്ളവ പരീക്ഷണവിധേയമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രോഗബാധിതനായ വ്യക്തി മാസ്‌ക് ഇല്ലാതെ സംസാരിക്കുമ്പോള്‍ പുറത്തുവരുന്ന വൈറസുകള്‍ അടങ്ങിയ ചെറുജലകണങ്ങള്‍ ഒരു മിനിറ്റിനുള്ളില്‍ത്തന്നെ രണ്ടു മീറ്റര്‍ അകലെ നില്‍ക്കുന്ന മറ്റൊരാളുടെ ശ്വസനമേഖലയിലേക്ക് എത്താന്‍ കഴിയുന്നതായും പഠനത്തില്‍ വ്യക്തമായി. കോവിഡ് പ്രതിരോധത്തിന് മറ്റു നിയന്ത്രണതന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും യു.എസിലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം മുന്നോട്ടുവയ്ക്കുന്നു. പഠനത്തിന്റെ വിശദാംശങ്ങള്‍ സസ്റ്റെയ്നബിള്‍ സിറ്റീസ് ആന്‍ഡ് സൊെസെറ്റി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡിന്റെ വായുവിലൂടെയുള്ള വ്യാപനം തടയാന്‍ ആറടി അകലം പോരെന്ന് പഠനം
