രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന പുതിയ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” ഈ ചിത്രത്തിലേക്ക് അ മുഖ്യമന്ത്രിയാകാൻ താല്പര്യമുള്ള വനിതകളെ തേടിയുള്ള കാസ്റ്റിംഗ് കോൾ വൈറലാകുന്നു.
കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ സാധാരണ കാസ്റ്റിംഗ് കോളുകളിൽ നിന്നും വ്യത്യസ്തമായ നിർദേശങ്ങളും ആവശ്യങ്ങളും ആണ് അണിയറപ്രവർത്തകർ മുന്നോട്ടുവയ്ക്കുന്നത്.ഈ കപ്പൽ കൊടുങ്കാറ്റിൽ ഉലയില്ല സാർ. കാരണം ഇതിനൊരു കപ്പിത്താൻ ഉണ്ട് . ‘മുഖ്യമന്ത്രിയാകാൻ താല്പര്യമുള്ള സ്ത്രീയാണോ നിങ്ങൾ എന്ന് കാസ്റ്റിംഗ് കോളിൽ ചോദിക്കുന്നു
കാസർകോട്, കണ്ണൂർ, കോഴിക്കോട്, ജില്ലകളിൽ ഉള്ളവരെയാണ് ചിത്രത്തിലേക്ക് വിളിച്ചിരിക്കുന്നത്. ഇതിൽ അഭിനയിക്കാൻ താല്പര്യമുള്ളവർ ഒരു മിനിറ്റിൽ കവിയാത്ത വീഡിയോയും കളർ ഫോട്ടോയും ntckmovie@gmail.com എന്ന് മെയിലിലേക്ക് അയച്ചു കൊടുക്കണമെന്നും പോസ്റ്ററിൽ പറഞ്ഞിട്ടുണ്ട്.
മഹേഷിൻറെ പ്രതികാരം, ഡാ തടിയാ ,മായാനദി, ഈ മാ യൗ , വൈറസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ , ആർക്കറിയാം, മരക്കാർ അറബിക്കടലിന്റ സിംഹം ,എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് കുരുവിള നിർമിക്കുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനെ കൂടാതെ വിനയ് ഫോർട്ട്, ഗായത്രി ശങ്കർ , സൈജുകുറുപ്പ്, ജാഫർ ഇടുക്കി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു ചിത്രത്തിൻറെ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ കാസ്റ്റിംഗ് കോളിനു വരുന്ന പ്രതികരണങ്ങൾ പോലെ ന്നാ താൻ കേസ് കൊട് എന്ന പേരും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആന്ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം നിവിൻ പോളിയെ നായകനാക്കി കൊണ്ട് രതീഷ് സംവിധാനം ചെയ്ത ചിത്രമാണ് കനകം കാമിനി കലഹം ,

