ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പിൽ‌ ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പിൽ‌ ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണ പിളളയെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്നു രാധാകൃഷ്ണപിളള. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം ഇട്ടത്. അബദ്ധം പറ്റിയതാണെന്ന എസ് ഐയുടെ വിശദീകരണത്തെ തുടർന്ന് താക്കീത് ചെയ്തിരുന്നു

മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടന്നിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്ഐയുടെ വിശദീകരണത്തെ തുടർന്ന് ആദ്യം താക്കീത് നൽകിയിരുന്നു. പിന്നീട് 2021 സെപ്തംബർ 14ന് ആണ് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി ഉത്തരവായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →