ഏകഭാരതം ശ്രേഷ്ട ഭാരതം സുബ്രമണ്യ ഭാരതിയുടെ രചനകളില്‍ പ്രതിഫലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ ഡല്‍ഹി : സര്‍ദാര്‍ വല്ലഭ്‌ഭായി പട്ടേല്‍ മുന്നോട്ടുവച്ച ഏകഭാരതം ശ്രേഷ്ട ഭാരതം എന്ന ആശയം തന്നെയാണ്‌ സുബ്രമണ്യ ഭാരതിയുടെ രചനകളില്‍ പ്രതിഫലിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. സ്വാതന്ത്യ സമര സേനാനിയും തമിഴ്‌ കവിയുമായിരുന്ന സുബ്രമണ്യ ഭാരതിയുടെ പേരില്‍ ബനാറസ്‌ ഹിന്ദു സര്‍വകലാശാലയില്‍ സുബ്രമണ്യഭാരതി ചെയര്‍ പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍വകലാശാലയിലെ ആര്‍ട്‌സ്‌ ഫാക്കല്‍റ്റി യിലാവും ചെയര്‍ പ്രവര്‍ത്തിക്കുക.

സര്‍വകലാശാലയില്‍ ഹിന്ദുപഠനത്തിനായി പുതിയ പിജി കോഴ്‌സ്‌ തുടങ്ങാനും അധികൃതര്‍ തീരുമാനിച്ചു. ഈ കോഴ്‌സില്‍ സൈന്യത്തിലെ വനിതാ പ്രാതിനിധ്യം ,യുദ്ധതന്ത്രം ആവിഷ്‌ക്കരിക്കലും നിര്‍വഹണവും ,യുദ്ധകല ,സൈനീക വിന്യാസം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കാനാണ്‌ തീരുമാനം. എംഎ ഹിന്ദു സ്റ്റഡീസ്‌ എന്ന പേരിലാണ്‌ പുതിയ കോഴ്‌സ്‌. ആദ്യ ബാച്ചില്‍ 40 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും.

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഹിന്ദു പഠനമായിരിക്കും ഈ കോഴ്‌സെന്നാണ്‌ അവകാശവാദം. വേദിക്‌ രചനകളിലുളള പ്രതിരോധപാഠങ്ങള്‍ വര്‍ത്തമാന ഇന്ത്യയിലെ വെല്ലുവിളികളെ നേരിടാന്‍ എങ്ങനെ സഹായിക്കുമെന്ന അന്വേഷണമാണ്‌ മിലിട്ടറി പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സര്‍വകലാശാല വൃത്തങ്ങള്‍ വ്യക്തമാക്കി.

Share
Tagged
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →