പഞ്ചാബിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നു: കര്‍ഷകസമരം ഡല്‍ഹിയിലേക്കു മാറ്റൂവെന്ന് അമരീന്ദര്‍ സിങ്

ചണ്ഡീഗഡ്: കഴിഞ്ഞ വര്‍ഷം ആരംഭിച്ച കര്‍ഷകസമരം പഞ്ചാബിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബിനെ ശല്യപ്പെടുത്തരുതെന്നും കര്‍ഷകസമരം ഡല്‍ഹിയിലേക്കു മാറ്റണമെന്നും അമരീന്ദര്‍ സിങ് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര സര്‍ക്കാരിന്‍മേല്‍ സമ്മര്‍ദം ചെലുത്തുകയാണു കര്‍ഷകരുടെ ലക്ഷ്യമെങ്കില്‍ സമരം ഡല്‍ഹിയില്‍ കേന്ദ്രീകരിക്കണം.സമരം കൊണ്ട് പഞ്ചാബിനെ ശല്യപ്പെടുത്തരുത്. ഇന്നലെ സംസ്ഥാനത്ത് 113 കേന്ദ്രങ്ങളിലാണു സമരം നടന്നത്. ഇത് തങ്ങളുടെ വികസനത്തെ ബാധിക്കുന്നതായും പഞ്ചാബ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് കരിമ്പിന്റെ വില വര്‍ധിപ്പിച്ചതായും ഹോഷിയാര്‍പുര്‍ ജില്ലയില്‍െ മുഖ്ലിയാന ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ അമരീന്ദര്‍ സിങ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →