കോട്ടയം: വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ താഴത്തുവടകര എൽ.പി. സ്‌കൂളിന് പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടം സെപ്റ്റംബർ 14 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ശിലാഫലകം അനാച്ഛാദനം ചെയ്യും.
പഴയ കെട്ടിടം പൊളിച്ചുമാറ്റി 4993 ചതുരശ്ര അടി വിസ്തീർണത്തിൽ എട്ട് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയാവും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ, ഹെഡ്മിസ്ട്രസ്സ് വി.ജി. സുജ, ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ എന്നിവർ പങ്കെടുക്കും.