ആദിവാസി യുവാക്കൾക്കളെ കാണാതായ സംഭവം. അന്വേഷണം തമിഴ്നാട്ടിലേക്കും

പാലക്കാട്: മുതലമടയിൽ ആദിവാസി യുവാക്കളെ കാണാതായ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. തിരോധാനം അന്വേഷിക്കാൻ പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു2021 ഓഗസ്റ്റ് മാസം മുപ്പതിനാണ് ചപ്പക്കാട് നിന്നും സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായത്.

പ്രദേശത്തും വനമേഖലയിലും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ഇതേത്തുടർന്നാണ് പാലക്കാട് എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിൽ അന്വേഷണം സംഘം രൂപീകരിച്ചത്. പൊലീസ് നായ എത്തിച്ചുള്ള തെരച്ചിലിൽ വീടിന് അഞ്ഞൂറ് മീറ്റർ അകലയുള്ള തെങ്ങിൻ തോപ്പിലാണ് നായ അവസാനമായി വന്ന് നിന്നത്.

ഇതിനാൽ തന്നെ തെങ്ങിൻ തോപ്പിലെയും, സമീപത്തെ വന പ്രദേശത്തെയും പരിശോധന തുടരും. ഫയർഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും പൊലീസിനൊപ്പം തെരച്ചിൽ നടത്തുന്നുണ്ട്. കാണാതായവരുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →