ഭൂപേന്ദ്ര പട്ടേൽ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച(12/09/21) ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ശനിയാഴ്ച(11/09/21) വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെയായിരുന്നു രൂപാണിയുടെ രാജി പ്രഖ്യാപനം.

വിഷയം ഗുജറാത്ത് നേതാക്കളുമായി കൂടിയാലോചിക്കുമെന്നും അതിന് ശേഷം കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നുമാണ് കേന്ദ്രമന്ത്രിയും ഗുജറാത്തിലെ ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകനുമായ പ്രഹ്ലാദ് ജോഷി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഭൂപേന്ദ്ര പട്ടേലിനെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →