കണ്ണൂർ സര്‍വകലാശാല; വിവാദ സിലബസിന് പിന്തുണയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂര്‍‌: കണ്ണൂർ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ 11/09/21 ശനിയാഴ്ച പറഞ്ഞു.

വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല, പഠിച്ച ശേഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ സംവാദങ്ങൾ നടക്കട്ടെ, വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ, വിവാദപരമായതും എതിര്‍പ്പുള്ളതുമായ എല്ലാ ആശയങ്ങളും പഠിക്കണം. അദ്ദേഹം നിലപാട് വ്യക്തമാക്കി.

അതേസമയം സ്വാതന്ത്ര്യസമരത്തിനു നേര മുഖംതിരിച്ചവരെ മഹത്വവല്‍കരിക്കുന്ന സമീപനം വേണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. വിവാദ സിലബസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു സർവകലാശാലയോട്​ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. സർവകലാശാലയുടെ വിശദീകരണം ലഭിച്ചതിന്​ ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്​തമാക്കിയത്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →