ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

ഹരിപ്പാട്: ആലപ്പുഴയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ പാലാ കിടങ്ങൂർ ചൂണ്ടമലയിൽ തങ്കപ്പന്റെ മകൻ ജയ്മോൻ (43) ആണ് മരിച്ചത്. 2021 സെപ്തംബർ 10 ന് ഉച്ചക്ക് ഒരു മണിയോടെ ആണ് സംഭവം. ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയ്ക്ക് ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് പാപ്പാനെ ആക്രമിച്ചത്.

തീറ്റയുമായി ജയ്മോൻ ആനക്ക് സമീപത്തെത്തിയപ്പോൾ തുമ്പിക്കൈ കൊണ്ടു ചുറ്റി പിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജയ്മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →