നിപയിൽ ആശങ്കയകലുന്നു; ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെ​ഗറ്റീവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

കോഴിക്കോട്: നിപയിൽ ഒടുവിൽ ആശങ്കയകന്നു. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നിപ നെ​ഗറ്റീവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് വിഭാ​ഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെ​ഗറ്റീവാണെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. നിപ രോഗ വ്യാപനം നിയന്ത്രണവിധേയമായെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു. സമ്പർക്ക പട്ടിയയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാകുന്നത് ആശ്വാസം നൽകുന്നുവെന്നും എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ അയവു വരുത്തില്ലെന്നും മന്ത്രി 11/09/21 ശനിയാഴ്ച പറഞ്ഞു.

10/09/21 വെളളിയാഴ്ച കൊണ്ട് ചാത്തമം​ഗലം മുതൽ കൊടിയത്തൂർ ഉൾപ്പെടെയുള്ള കണ്ടെയ്ൻമെന്റ് സോണുകളിലെ ഹൗസ് സർവെയ്ലൻസ് പൂർത്തിയായെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങൾ കൂടി സർവെയ്ലൻസിനിടെ പരിശോധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി അത്തരം അസ്വാഭാവിക മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

പതിനായിരത്തോളം വീടുകളിൽ പരിശോധന നടത്തിയതിൽ 94 പേർക്ക് പനിയുണ്ട്. എന്നാൽ പനിയുള്ള 94 പേർക്കും നിപ ബാധിതനുമായി സമ്പർക്കമില്ല. വീടുകളിൽ കൊവിഡും നിപയും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →