സ്റ്റേഷൻ 5 ൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ശിവകുമാർ വില്ലനായി എത്തുന്നു

1979 ൽ പി പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ കൃഷ്ണൻകുട്ടി നായരുടെ മകൻ ശിവകുമാർ ഇന്ദ്രൻ സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ എത്തുന്നു.

എൺപതുകളിലും തൊണ്ണൂറുകളിലും മലയാളസിനിമയിൽ നിറസാന്നിധ്യമായിരുന്ന കൃഷ്ണൻകുട്ടി നായർ സിനിമയിലേക്ക് വരുമ്പോൾ തന്നെ സീരിയലുകളിലൂടെയും ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഉണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു. മനസ്സിൽ തങ്ങി നിൽക്കുന്ന അന്ന് ഒരുപാട് കഥാപാത്രങ്ങളെ നാളെ അവതരിപ്പിച്ച കൃഷ്ണൻകുട്ടി നായർ അവനവൻ കടമ്പ എന്ന ചിത്രത്തോടെയാണ് പ്രസിദ്ധനാകുന്നത്.

മഴവിൽക്കാവടി യിലെ ബാർബറും കാക്കോത്തിക്കാവിലെ കാലൻ മത്തായിയും പൊൻമുട്ടയിടുന്ന താറാവിലെ തട്ടാൻ ഗോപാലനെയും പോലെ തന്നെ പെരുവഴി അമ്പലം, ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ട കെട്ടിയ ഗ്രാമം, വരവേൽപ്പ്, കടിഞ്ഞുൽ കല്യാണം, കുറ്റപത്രം , ഉള്ളടക്കം , മൂക്കില്ലാരാജ്യത്ത്, കിഴക്കൻ പത്രോസ്, എന്നീ ചിത്രങ്ങളിലെല്ലാം കൃഷ്ണൻ കുട്ടി നായരുടെ അഭിനയമികവിന്റെ നിറസാന്നിധ്യം മിന്നിമറയുന്നുണ്ടായിരുന്നു.

കൃഷ്ണൻകുട്ടിനായർ വിടപറഞ്ഞ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ അദ്ദേഹത്തിൻറെ പിൻഗാമിയായി മകൻ ശിവകുമാർ മലയാള സിനിമയിൽ തനതായ സ്ഥാനം നേടുകയാണ്. അച്ഛനെ പോലെ തന്നെ നാടകത്തിലൂടെ കടന്നുവന്നു സിനിമയിലെത്തിയ ശിവകുമാർ താൻ അഭിനയിച്ച മാറാട്ടം എന്ന നാടകത്തിൻറെ എൻറെ ചലച്ചിത്രാവിഷ്കാരമായ അരവിന്ദൻ സംവിധാനം ചെയ്ത മാറാട്ടം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ചുവടുവച്ചത്. പിന്നീട് ഉട്ടോപ്യയിലെ രാജാവ്, ആമി, കൂടെ , ഒറ്റാൽ, ഒഴിമുറി, തുടങ്ങിയ ഒട്ടേറെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കൊണ്ടാണ് പത്തിലേറെ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു നിരവധി അംഗീകാരങ്ങൾ നേടി ശ്രദ്ധേയനായ പ്രശാന്ത് കാനത്തൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിം ആയ സ്റ്റേഷൻ 5 ലൂടെ വില്ലൻ കഥാപാത്രമായി ശിവകുമാർ എത്തുന്നത്.

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും തന്നെ അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദ്യമായി ഒരു ഗുണ്ടാ കഥാപാത്രമായി അഭിനയിച്ച ത്രില്ലിലാണ് ശിവകുമാർ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →