കണ്ണൂർ സർവകലാശാലാ വിവാദ സിലബസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൈസ് ചാൻസലറെ വഴിയിൽ തടഞ്ഞു

കണ്ണൂർ: ഗോൾവാൾക്കറുടെ പുസ്തകം സിലബസിൽ ഇടം പിടിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സര്‍വകലാശാല വൈസ് ചാൻസലറെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവർത്തകര്‍ വഴിയിൽ തടഞ്ഞു. പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രനെയാണ് 10/09/21 വെള്ളിയാഴ്ച രാവിലെ തടഞ്ഞത്. വിവാദ സിലബസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സര്‍വകലാശാല ആസ്ഥാനത്ത് വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പി.ജി സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സർകലാശാലയുടെ നടപടി. വി.ഡി സവർക്കറുടെ ആരാണ് ഹിന്ദു, എം എസ് ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സ്, വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്, ബൽരാജ് മധോകിന്റെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ എന്നിവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →