ഇടിവ് തുടര്‍ന്ന് ഓഹരി സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ മൂന്നാംദിനവും നേട്ടമില്ലാതെ ഓഹരിവിപണികള്‍ വ്യാപാരം അവസാനിപ്പിച്ചു. മൂന്നാമത്തെ ദിവസവും നിക്ഷേപകര്‍ ലാഭമെടുപ്പ് തുടര്‍ന്നതാണ് നേട്ടം പരിമിതപ്പെടുത്തിയത്. അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളും വിപണിയെ ബാധിച്ചു.

സെന്‍സെക്സ് 55 പോയിന്റ് നേട്ടത്തില്‍ 58,305ലും നിഫ്റ്റി 15 പോയിന്റ് ഉയര്‍ന്ന് 17,369ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്,സ്മോള്‍ക്യാപ് സൂചികകളില്‍ നേട്ടം തുടര്‍ന്നു.ഭാരതി എയര്‍ടെല്‍, ടാറ്റാസ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, ഐ.ടി.സി, ഏഷ്യന്‍ പെയിന്റ്, ടി.സി.എസ്.,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി, പവര്‍ഗ്രിഡ്, എച്ച്.ഡി.എഫ്.സി. തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →