മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം. പസിഫിക്ക് തീരമേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തീരനഗരമായ അക്കാപുല്‍ക്കോയില്‍ ഒരാള്‍ മരിച്ചു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഗ്വറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെസിമോളജിക്കല്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തിന് പുറമെ നിരവധി തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു. തെരുവോരങ്ങളില്‍ പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.