ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഒക്ടോബറില്‍ നിരത്തിലിറങ്ങും: വില്‍പന ഇന്ന് മുതല്‍

മുംബൈ: ഓണ്‍ലൈന്‍ ടാക്സി സേവനദാദാക്കളായ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന ഇന്നാരംഭിക്കും. സ്‌കൂട്ടറുകള്‍ ഒക്ടോബറില്‍ വിതരണം ചെയ്ത് തുടങ്ങും.ഒല എസ് 1, എസ് 1 പ്രോ എന്നീ മോഡലുകളാണ് വില്‍പ്പനയ്ക്കു തയ്യാറയിരിക്കുന്നത്. ഓണ്‍ലൈനായാണ് വില്‍പ്പന. 10 നിറങ്ങളില്‍ വിപണിയിലെത്തുന്ന സ്‌കൂട്ടറിന്റെ എസ് 1 വകഭേദത്തിനു 99,999 രൂപയും എസ് 1 പ്രോയ്ക്ക് 1,29,999 രൂപയുമാണ് എക്സ് ഷോറൂം വില. ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്, കൊട്ടക് മഹീന്ദ്ര പ്രൈം, ഓല ഇലക്ട്രിക്, ടാറ്റ ക്യാപിറ്റല്‍, യെസ് ബാങ്ക് എന്നിവയുള്‍പ്പെടെ പ്രമുഖ ബാങ്കുകളുമായും സാമ്പത്തിക സ്ഥാപനങ്ങളുമായി ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് കമ്പനി ധാരണയിലുമെത്തിയിട്ടുണ്ട്. 2,999 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ സ്‌കീമുകളും ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →