ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവുമായ മെഹ്ബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ മെഹ്ബൂബ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലായിട്ടില്ലെന്നു വ്യക്തമാക്കിയാണു ഭരണകൂടത്തിന്റെ നടപടിയെന്ന് അവര്‍ വിശദീകരിച്ചു.
അഫ്ഗാനിലെ ജനങ്ങളുടെ അവകാശങ്ങളില്‍ ആശങ്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ അതേ അവകാശങ്ങള്‍ കശ്മീരികള്‍ക്കു നിഷേധിക്കുകയാണെന്നും മെഹ്ബൂഹ ട്വീറ്റ് ചെയ്തു. സി.എ.എ. വിരുദ്ധ പ്രക്ഷോഭം ശക്തമായ നാളുകളില്‍ ജമ്മു കശ്മീരിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മെഹ്ബൂബയും മാസങ്ങളോളം വീട്ടുതടങ്കലിലായിരുന്നു.

