കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്താ തള്ളി കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍. കോയമ്പത്തൂരില്‍ ഒരു നിപ കേസും സ്ഥിരീകരിച്ചിട്ടില്ലെന്ന് കലക്ടര്‍ ജി എസ് സമീറന്‍ ട്വീറ്റ് ചെയ്തു. നേരത്തെ ജില്ലാ കലക്ടറെ ഉദ്ധരിച്ചാണ് തമിഴ്നാട്ടില്‍ നിപ സ്ഥിരീകരിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇത് തെറ്റാണെന്നും നിപ സ്ഥിരീകരിച്ചു എന്നത് വസ്തുതാവിരുദ്ധമാണെന്നും കലക്ടര്‍ അറിയിച്ചു. അതേസമയം കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതായും അദ്ദേഹം പറഞ്ഞു.