ചണ്ഡീഗഢ്: കര്‍ണാലിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍. എസ്എംഎസ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ന് അര്‍ധരാത്രി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എഡിജിപിയ്ക്കും ഐജിയ്ക്കും ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കുമാണ് ക്രമസമാധാന ചുമതല. സിആര്‍പിസി സെക്ഷന്‍ 144 ജില്ലാ ഭരണകൂടം കര്‍ണാലില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 5 പേരില്‍ കൂടുതലുള്ള ഒത്തുചേരലുകള്‍ നിരോധിച്ചിരിക്കുകയാണ്. കൂടാതെ കര്‍ണാലില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച മഹാപഞ്ചായത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്. ഹരിയാന ഭാരതീയ കിസാന്‍ യൂണിയന്‍ നാളെ മഹാപഞ്ചായത്ത് ചേരുകയും സെക്രട്ടറിയേറ്റ് ഉപരോധിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടികള്‍.
കര്‍ഷക സമരം: കര്‍ണാലില്‍ 144 പ്രഖ്യാപിച്ചും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചും ഹരിയാന
