ധർമ്മടം ബന്ധത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മരംമുറിക്കേസിലെ ധർമ്മടം ബന്ധം എന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനുമായി ഓണത്തിന് ഒപ്പം നിന്ന ഫോട്ടോ എടുത്തിട്ടുണ്ട്. തനിക്കൊപ്പം ഫോട്ടോ എടുത്തതുകൊണ്ട് അന്വേഷണത്തിന് ഒരാനുകൂല്യവും അയാൾക്ക് ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. അദ്ദേഹം.

അന്വേഷണത്തിന്റെ ഭാഗമായി കുറ്റം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ അത് മറ്റേതെങ്കിലും തരത്തിൽ ചാർത്തിക്കൊടുത്ത് കുറ്റം ഉണ്ടാക്കാൻ പറ്റില്ല. അയാൾ ആ ദിവസം വീട്ടിൽ വന്നുവെന്നത് ശരിയാണ്. ഒരൂ കൂട്ടർ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോവേണമെന്ന് പറഞ്ഞ് അയാൾ ഫോട്ടോ എടുത്തുവെന്നതും വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണത്തിന് മുഖ്യമന്ത്രിയോടൊപ്പമുളള ഫോട്ടോ മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമടം പങ്കുവച്ചിരുന്നു.മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ പേര് ഉയർന്നുവന്നതോടെയാണ് ഇത് വിവാദമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →