പതിനൊന്നു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

കൊല്ലം: മൈനാഗപ്പള്ളിയിൽ പതിനൊന്നു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം മൈനാഗപ്പള്ളി ഇളയപ്പക്കുറ്റിയിൽ റഷീദാണ് അറസ്റ്റിലായത്. മദ്യപാനിയായ റഷീദ് മകനായ 11 വയസുകാരൻ അൽത്താഫിനെ മർദ്ദിക്കുന്നത് സ്ഥിരം സംഭവമായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ റഷീദ് മകനെ ആക്രമിച്ചു. മർദ്ദനത്തിൽ മകന് ഗുരുതരമായി പരിക്കേറ്റു. മാതാവ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ശാസ്താം കോട്ട പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശാസ്താം കോട്ട മുൻസിഫ്- മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →