ന്യൂസിലാന്റ്: ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം ആദ്യ കൊവിഡ് മരണം. ഒരു കൊവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകൾ വീണ്ടും വർധിച്ചിരുന്നു.
കൊവിഡ് ഡെൽറ്റ വകഭേദമാണ് ഇപ്പോൾ ന്യൂസീലൻഡിൽ പടരുന്നത്. 782 കേസുകൾ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഓക്ക്‌ലൻഡിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻപ് കൊവിഡ് ബാധ പിടിച്ചുകെട്ടിയതുപോലെ എളുപ്പമല്ല ഡെൽറ്റ വകഭേദമെന്ന് മന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു.
ഇതിനു പിന്നാലെയാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. 90കളിലുള്ള ഒരു വയോധികയാണ് ഓക്ക്‌ലൻഡ് ആശുപത്രിയിൽ 03/09/2021 വെള്ളിയാഴ്ച മരണപ്പെട്ടത്. ഇതുവരെ ആകെ 27 പേരാണ് കൊവിഡ് ബാധിച്ച് ന്യൂസീലൻഡിൽ മരണപ്പെട്ടത്.