ന്യൂസീലൻഡിൽ തീവ്രവാദി ആക്രമണം

വെല്ലിംങ്ടണ്‍: ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരുക്കേൽപ്പിച്ചയാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. സംഭവിച്ചതു ഭീകരാക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരുക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നുമാണ് പ്രധാനമന്ത്രി അറിയിച്ചത്.

ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇയാളെ വെടിവച്ചുവീഴ്ത്തി.

03/09/2021 വെള്ളിയാഴ്ച ഉച്ചയ്ക്ക് ന്യൂലിൻ ജില്ലയിലെ ലിൻമാളിലെ കൗണ്ട്ഡൗൺ സൂപ്പർമാർക്കറ്റിലാണ് ആക്രമണമുണ്ടായത്. 2011 ലാണ് ശ്രീലങ്കന്‍ പൗരനായ ഇയാള്‍ ന്യൂസീലന്‍ഡില്‍ എത്തിയത്. ഇയാള്‍ തീവ്രവാദ നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →