വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കത്തി ആക്രമണം നടത്തിയ ഐ.എസ്. ഭീകരനെ പോലീസ് വെടിവച്ചുകൊന്നു. ഐ.എസ്. ആശയങ്ങളില്‍ ആകൃഷ്ടനായ ശ്രീലങ്കന്‍ വംശജനെയാണു വധിച്ചതെന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്സണ്‍ അറിയിച്ചു. ഇയാള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നെന്നും അവര്‍ പറഞ്ഞു. ആക്രമണത്തില്‍ ആറു പേര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ കയറിയ ഉടന്‍ ഇയാള്‍ കത്തിയെടുത്ത് ആക്രമണം നടത്തുകയായിരുന്നു. ഭയചകിതരായി ആളുകള്‍ കടയില്‍നിന്ന് പുറത്തേക്ക് ഓടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തൊട്ടുപിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍നിന്ന് വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.2011-ല്‍ ന്യൂസിലന്‍ഡിലെത്തിയ ശ്രീലങ്കന്‍ സ്വദേശി സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നെന്ന് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്സണ്‍ പറഞ്ഞു. അങ്ങേയറ്റം നിന്ദ്യവും വെറുപ്പുളവാക്കുന്നതുമായ സംഭവമെന്നാണ് കത്തി ആക്രമണത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചത്.
ന്യൂസിലന്‍ഡില്‍ കത്തി ആക്രമണം നടത്തിയ ഐ.എസ്. ഭീകരനെ വെടിവച്ചുകൊന്നു
