അഭിപ്രായ പ്രകടനങ്ങൾ കോൺഗ്രസിനുള്ളിൽ മാത്രമായി ഒതുക്കുമെന്ന് സുധാകരൻ

തിരുവനന്തപുരം: മുതിർന്ന നേതാക്കളുടെ പരസ്യ വിമർശനം തുടരുന്നതിനിടെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അഭിപ്രായ പ്രകടനങ്ങൾ കോൺഗ്രസിനുള്ളിൽ മാത്രമായി ഒതുക്കുമെന്ന് സുധാകരൻ 03/09/21 ശനിയാഴ്ച പറഞ്ഞു. പുറത്തുള്ള പ്രതികരണങ്ങൾ പാർട്ടിയെ തളർത്തും. പാർട്ടിയെ വളർത്താനാവണം വിയർപ്പൊഴുക്കേണ്ടതെന്നും കെ സുധാകരൻ വ്യക്തമാക്കി.

അഭിപ്രായ ഭിന്നത ഉണ്ടാവൽ ജനാധിപത്യത്തിന്‍റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം പാർട്ടിക്കകത്ത് മാത്രം ഒതുക്കും. അച്ചടക്കമില്ലാത്ത പാർട്ടിക്ക് നിലനിൽപ്പുണ്ടാവില്ല. അഭിപ്രായ പ്രകടനം നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

03/09/21 വെളളിയാഴ്ച രമേശ് ചെന്നിത്തല കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് കെ സുധാകരന്‍റെ മുന്നറിയിപ്പ്. താന്‍ നാലണ മെമ്പര്‍ മാത്രമാണെന്നും തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →