ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതി: വീയപുരത്ത് തരിശുനില‍ പച്ചക്കറി കൃഷി

ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീയപുരം ഗ്രാമപഞ്ചായത്തില്‍ തരിശ് നിലങ്ങളില്‍ പച്ചക്കറി കൃഷി നടപ്പാക്കുന്നു. സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ട് കുടുംബശ്രീ വനിതകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 50 ഗുണഭോക്താക്കളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഒരു യൂണിറ്റിന് 25 സെന്റ് തരിശ് നിലത്ത് കൃഷി ചെയ്യാം. സ്ഥല വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ അനുവദിക്കും. രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. കൃഷിക്കാവശ്യമായ വിത്തുകള്‍ സര്‍ക്കാര്‍ ഫാമുകള്‍, വി.എഫ്.സി.പി.കെ., മറ്റ് അംഗീകൃത ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നും പഞ്ചായത്ത് എത്തിച്ചു നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →