എല്‍ഐസിയില്‍ വിദേശ നിക്ഷേപപരിധി 20 ശതമാനമാക്കും

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ വിദേശ നിക്ഷേപം പൊതുമേഖല ബാങ്കുകള്‍ക്ക് സമാനമായി പരമാവധി 20 ശതമാനമായി നിജപ്പെടുത്തിയേക്കും. ഐ.പി.ഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) മുന്നോടിയായാണ് വിദേശ നിക്ഷേപം എല്‍.ഐ.സിയില്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഈ വര്‍ഷം ഡിസംബറോടെ എല്‍.ഐ.സി. ഐ.പി.ഒ. ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍, എല്‍.ഐ.സി. നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അല്ലാതെയുള്ള നിക്ഷേപകന് പരമാവധി അഞ്ച് ശതമാനം ഓഹരികള്‍ വരെയാണ് കൈവശം വയ്ക്കാന്‍ സാധിക്കുക. എന്നാല്‍, ഇന്ത്യയില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.

എല്‍.ഐ.സിയുടേത് പ്രത്യേക നിയമമായതിനാല്‍ വിദേശ നിക്ഷേപ പരിധിയുടെ കാര്യത്തില്‍ നിയമ ഭേദഗതി വേണ്ടിവരും. എല്‍.ഐ.സിയില്‍ 20 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചാല്‍ നിരവധി നിക്ഷേപകര്‍ ഓഹരി വാങ്ങാന്‍ തയ്യാറായേക്കുമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →