മുസാഫര്‍നഗര്‍: യുപിയില്‍ മോഷണത്തിന് സാക്ഷിയായ അഞ്ചു വയസുകാരനെ ബന്ധു കല്ലെറിഞ്ഞ് കൊന്നു. കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ പണം പ്രതി അനൂജ് കുമാര്‍ മോഷ്ടിച്ചത് കുഞ്ഞ് കണ്ടിരുന്നു. തുടര്‍ന്ന്് ഇയാള്‍ കൊലനടത്താന്‍ തീരുമാനിച്ചത്. കുട്ടിയെ സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.മുസാഫര്‍നഗറിലെ ഭോര കാലന്‍ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മാവന്‍ അനൂജ് കുമാറാണ് കേസിലെ പ്രതി.